ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപന സമ്മേളനം കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപന സമ്മേളനം മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനംചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണംനടത്തി. തോമസ് ഉണ്ണിയാടന് എംഎല്‍എ, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, കത്തീഡ്രല്‍ ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരന്‍, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ സംസാരിച്ചു. വിവിധ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ജോസ് കോച്ചേരി, കത്രീന ജോസ്, ജോസ് മാമ്പിള്ളി എന്നിവരെ മന്ത്രി ആദരിച്ചു. വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ക്രിസ്റ്റോണ്‍ കൈനടത്തുപറമ്പില്, കത്തീഡ്രല്‍ കെസിവൈഎം പ്രസിഡന്റ് ഡിജോ പള്ളന്‍, ജനറല്‍ കണ്‍വീനര്‍ ഗിഫ്റ്റ്സണ്‍ ബിജു അക്കരക്കാരന്‍, വൈസ് പ്രസിഡന്റ് അനഹ ജാക്സണ്, സെക്രട്ടറി ആന്റണി മഞ്ഞളി, ജോയിന്റ് സെക്രട്ടറി അനറ്റ് മരിയ, ട്രഷറര്‍ യേശുദാസ് മാമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ