സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരണീയം സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമുദായത്തിന്റേയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ് എന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ആദരണീയം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും രൂപത മതബോധന പരീക്ഷയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള ആദരണവും കത്തോലിക്ക കോണ്‍ഗ്രസിന്റെ വൈദ്യരത്ന അവാര്‍ഡ് നേടിയ ഡോ. ഫിന്റോ ഫ്രാന്‍സിസ്, കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് നേടിയ ഡോ.ടി. ആല്ബിന് ജോസ്, സംഘടന വൈഭവ് അവാര്‍ഡിനര്‍ഹനായ പത്രോസ് വടക്കുംഞ്ചേരി എന്നിവര്‍ക്കുള്ള അവാര്‍ഡ് ദാനവും ബിഷപ് നിര്‍വഹിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍, രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, സെന്റ് ജോസഫസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി തൊമ്മാന, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ റിന ഫ്രാന്‍സിസ്, ജോസഫ് തെക്കുടന്‍, കത്തീഡ്രല്‍ പ്രസിഡന്റ് സാബു കൂനന്‍, അവാര്‍ഡ് ജേതാക്കളായ ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. ടി. ആല്ബിന് ജോസ്, പത്രോസ് വടക്കുംഞ്ചേരി എന്നിവര്‍ സംസാരിച്ചു. 500 ഓളം കുട്ടികള്‍ക്ക് അവാര്‍ഡ് നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ