എടതിരിഞ്ഞി കോള്‍പ്പാടത്ത് ഇത്തവണ പമ്പിംഗ് നേരത്തേ
എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാര്‍മിംഗ് സൊസൈറ്റി പാടശേഖരത്തിന്റെ യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
പമ്പിംഗ് ഒന്നാംഘട്ടത്തിലേക്ക് മാറ്റി
ഇരിങ്ങാലക്കുട: എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാര്‍മിംഗ് സൊസൈറ്റി പാടശേഖരത്തില്‍ ഈ വര്‍ഷം പമ്പിംഗ് നേരത്തേ നടത്താന്‍ തീരുമാനം. കാര്‍ഷിക കലണ്ടര്‍ പ്രകാരം രണ്ടാംഘട്ടത്തില്‍ കൃഷിയിറക്കാന്‍ ഉള്‍പ്പെട്ടിരുന്ന എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാര്‍മിംഗ് സൊസൈറ്റിയുടെ ആവശ്യപ്രകാരം ഒന്നാം ഘട്ടത്തിലേക്ക് മാറ്റാന്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യം കോള്‍ ഉപദേശകസമിതിയെ അറിയിച്ച് അവരുടെ അനുമതിയോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു. നേരത്തേ ഒക്ടോബര്‍ ഒന്നുമുതലാണ് എടതിരിഞ്ഞി കോള്‍പ്പാടത്ത് പമ്പിംഗ് നടത്തിയിരുന്നത്.
എന്നാല്‍ സമീപ പാടശേഖരങ്ങളിലെല്ലാം സെപ്റ്റംബര്‍ ആദ്യം പമ്പിംഗ് പൂര്‍ത്തിയാക്കി ഒക്ടോബറില്‍ കൃഷിയിറക്കുന്നതിനാലാണ് ഈ വര്‍ഷം മുതല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ 15 വരെ പമ്പിംഗ് നടത്താന്‍ പാടശേഖരത്തിന് അനുമതി നല്‍കിയത്. കല്ലന്തറ ചീപ്പില്‍ വെള്ളം നിറയുമ്പോള്‍ തുറക്കാനും അടയ്ക്കാനും തീരുമാനിക്കുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷന്‍, കാറളം, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ രൂപവത്കരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. കണ്ണന്, കെ.കെ. ശിവന്‍കുട്ടി, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, ഇരിങ്ങാലക്കുട നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ വി.സി. വര്‍ഗീസ്, മിനി ജോസഫ്, എം.കെ. സ്മിത, ഫാജിത റഹ്മാന്, സി.എം. റുബീന, അനഘ വി. ഗോപാല്‍, വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്