കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്
ഇരിങ്ങാലക്കുട നമ്പ്യങ്കാവ് വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാടുപിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്ത് പൂക്കാലമൊരുക്കി നമ്പ്യങ്കാവ് വാര്‍ഡ്. തൊഴിലുറപ്പ് തൊഴിലാളികളുടെയും വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ അംബേദ്കര്‍ ഹാളിന് സമീപത്തെ ശ്മശാനപ്പറമ്പില്‍ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. ഓണക്കാലത്ത് നമ്പ്യങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ പൂക്കള്‍ സ്വന്തം വാര്‍ഡില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്തെ വൃത്തിയാക്കി കൃഷിയോഗ്യമാക്കി മാറ്റിയാണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കമിട്ടത്. തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഫലം വാങ്ങാതെയാണ് കൃഷിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
കൃഷിയിലൂടെ ഓണപ്പൂക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം, ഉപയോഗശൂന്യമായി കിടക്കുന്ന പൊതുസ്ഥലങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാമെന്ന സന്ദേശം നല്‍കാനും പദ്ധതിക്ക് കഴിഞ്ഞതായി കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. അജിത്ത് മികച്ച സംരംഭകയ്ക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ സര്‍ക്കാര്‍ ആത്മ പുരസ്കാരത്തിന് അര്‍ഹയായ പുഷ്പയെ ആദരിച്ചു. കൃഷി ഓഫീസര്‍ അഖില്‍, തൊഴിലുറപ്പ് വിഭാഗം എന്‍ജിനീയര്‍ സിജിന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ പൊറത്തിശേരി പഞ്ചായത്തംഗം സുമതി പുഷ്കരന് സ്വാഗതവും കുടുംബശ്രീ സിഡിഎസ് അംഗം ശാന്താമണി വേണു നന്ദിയും പറഞ്ഞു. അങ്കണവാടി ടീച്ചര്‍ സ്നേഹപ്രഭ, എഎല്‍എംസി അംഗം എ.സി. സനീഷ്, തൊഴിലുറപ്പ് മാറ്റ് സുധ സുബ്രഹ്മണ്യന്, ഗീത കൊച്ചനിയന്, സുനിത ശിവദാസന്‍, മിനി പുഷ്പന്, സുമ രമേഷ്, ജെനി രാജു എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി