കരുവന്നൂര്‍ കാട്ടൂര്‍ റോഡ് തകര്‍ച്ച: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്
കരുവന്നൂര്‍ കാട്ടൂര്‍ റോഡിന്റെ അതിശോചനീയാവസ്ഥ പരിഹരിക്കണമെന്നും അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം.
കാട്ടൂര്‍: വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കരുവന്നൂര്‍ കാട്ടൂര്‍ റോഡിന്റെ അതിശോചനീയാവസ്ഥ പരിഹരിക്കണമെന്നും അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. റോഡിലെ വലിയ കുഴികളും യാത്രാദുരിതവും വ്യാപാരികളെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് വ്യാപാരികള്‍ തെരുവിലിറങ്ങിയത്. പ്ലക്കാര്‍ഡുകളേന്തി അണിനിരന്ന വ്യാപാരി അസോസിയേഷന് പ്രവര്‍ത്തകര്‍ അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുക, കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായ കുഴികള്‍ ഉടന്‍ അടയ്ക്കുക, യാത്രക്കാരെയും പ്രദേശത്തെ വ്യാപാര മേഖലയെയും സംരക്ഷിക്കാന്‍ ശാശ്വത പരിഹാരം കാണുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുന്നതും വ്യാപാര മേഖലയിലെ കടുത്ത പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ തീരുമാനം. എന്‍.ജി. ശിവരാമന് അധ്യക്ഷത വഹിച്ചു. രഞ്ചില്‍ തേക്കാനത്ത്, പി.ജെ. പയസ്, ജോമോന് പേങ്ങിപറമ്പില്‍, ശ്രീദേവി വിജയന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്