ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
കാട്ടൂര്‍ പഞ്ചായത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് കാടുകയറിയ നിലയില്‍.
ബിജെപി കര്‍ഷക മോര്‍ച്ച പ്രക്ഷോഭത്തിലേക്ക്

കാട്ടൂര്‍: പഞ്ചായത്തിലെ ഏകദേശം 400 ഏക്കര്‍ വിസ്തൃതിയുള്ള തെക്കുംപാടത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യം. പാടത്തെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാല്‍ മാത്രമേ കൃഷിയിറക്കാന്‍ സാധിക്കൂ. ഇതിനായി മോട്ടോര്‍ സൗകര്യം ഉണ്ടായിട്ടും അത് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ ഊരിക്കൊണ്ടുപോയിട്ട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാത്തതിനെത്തുടര്‍ന്ന് നൂറുകണക്കിന് കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കൃഷിയിറക്കാനുള്ള സമയമായിട്ടും വെള്ളക്കെട്ട് നീക്കാന്‍ കഴിയാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ മുന്നറിയിപ്പ് നല്കി. ട്രാന്‍സ്ഫോര്‍മര്‍ അടിയന്തരമായി പുനഃസ്ഥാപിച്ച് കൃഷിയിറക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷക മോര്‍ച്ചയുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
1 thought on “ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍”