ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എന്റെ യാത്ര സുരക്ഷിതം എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ ജില്ല പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എന്റെ യാത്ര സുരക്ഷിതം എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ല പോലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എസ്എച്ച്ഒ കെ.ഒ. പ്രദീപ് അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ, ജനമൈത്രി സമിതിയംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, അഡ്വ.കെ.ജി. അജയകുമാര്‍, ടെല്‍സണ്‍ കോട്ടോളി, ജനമൈത്രി പിആര്‍ഒ മനോജ് എന്നിവര്‍ പ്രസംഗിച്ചു. ഞാന്‍ കരുതലോടെ വാഹനം ഓടിക്കും, എന്റേയും യാത്രക്കാരുടേയും ജീവന് മുന്‍ഗണന നല്‍കും, റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കും, ലഹരിയില്ലാതെ വാഹനം ഓടിക്കും എന്നീ നിര്‍ദേശങ്ങള്‍ അടങ്ങിയ ബാഡ്ജ് എസ്പി വിവിധ ഡ്രൈവര്‍മാര്‍ക്ക് നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്