മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര മനഃശാസ്ത്ര സമ്മേളനം ഡോ.പി.കെ. റഹീമുദ്ദീന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മനഃശാസ്ത്ര രംഗത്തെ പുതിയ ഗവേഷണങ്ങള്‍ക്കും അക്കാദമിക സംവാദങ്ങള്‍ക്കും വേദിയൊരുക്കി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര മനഃശാസ്ത്ര സമ്മേളനം സംഘടിപ്പിച്ചു. കോളജിലെ പിജി ആന്‍ഡ് റിസര്‍ച്ച് സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. ഡോ.പി.കെ. റഹീമുദ്ദീന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, സമ്മേളന കോര്‍ഡിനേറ്റര്‍മാരായ ഡോ.വി.എ. അജിത, ഡോ.വി.എസ്. വന്ദന, പി.ജി. നിമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ. മാത്യു പോള്‍ ഊക്കന്‍, സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാനസികാരോഗ്യം, വിവിധ ചികിത്സാരീതികള്‍, ശിശുസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു സമ്മേളനത്തിലെ പ്രധാന പ്രഭാഷണങ്ങള്‍. പ്രമുഖ മനശാസ്ത്രജ്ഞരായ ഡോ.പി.കെ. റഹീമുദ്ദീന്, നിജി വിജയന്, ഡോ. ഷെറിന് പി. ആന്റണി, ജെയ്സണ്‍ ആലപാട്ട്, ഡോ.എ.സി. പ്രിയദര്‍ശിനി എന്നിവര്‍ മനഃശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി 50ഓളം ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചു. മനഃശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ ഗവേഷണ കണ്ടെത്തലുകള്‍ പങ്കുവെച്ച പ്രബന്ധാവതരണങ്ങളില്‍ അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കെടുത്തു. ഗവേഷണ സാധ്യതകളും പുതിയ ആശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പഠനാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള വേദിയായി സമ്മേളനം മാറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി