സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
കാത്തലിക് സര്‍വീസ് അസോസിയേഷന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ വേദപാഠ വിദ്യാര്‍ഥികളുടെ സംഘടനയായ സെന്റ് ജോസഫ്സ് കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന കാത്തലിക് സര്‍വീസ് അസോസിയേഷന്റെ (സിഎസ്എ) പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍മാരായ സിസ്റ്റര്‍ ട്രീസ പോള്‍, സിസ്റ്റര്‍ ജെയിന് മരിയ, ബോണി ചേനത്തുപറമ്പില്‍, ടെല്‍സണ്‍ കോട്ടോളി, ലിന്‍സ ജോര്‍ജ്, അഗസ്റ്റിന് കോളേങ്ങാടന്‍, സിസ്റ്റര്‍ ട്രീസ പറോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. അന്തരിച്ച മുന്‍ ആനിമേറ്റര്‍ സിസ്റ്റര്‍ ക്ലിയോപാട്രയുടെ അനുസ്മരണാര്ഥം നടത്തിയ ദിവ്യബലിക്ക് ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് കാര്‍മികത്വം വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി