സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
സെന്റ് ജോസഫ്സ് കോളജിലെ ഒന്നാം വര്‍ഷ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് ആശ്രയം എന്‍ജിഒയില്‍ സംഘടിപ്പിച്ച സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ശിവന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഒന്നാം വര്‍ഷ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് കൊല്ലങ്കോട് ആശ്രയം എന്‍ജിഒയില്‍ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ശിവന് നിര്‍വഹിച്ചു. ചടങ്ങില്‍ ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ ശശികുമാര്‍, ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ഗ്രീന്‍ കോര്‍പ്സ് ഗുരുവായൂരപ്പന്, ആശ്രയം എന്‍ജിഒ ഫൗണ്ടേഷന് മെമ്പര്‍ അരവിന്ദാക്ഷന്, സിഡിഎസ് മെമ്പര്‍ ടിന്‍സി, സെന്റ് ജോസഫ്സ് കോളജ് അധ്യാപകരായ മേഘന ഡേവിസ്, കെ.ബി. കൃഷ്ണേന്ദു, വിവിധ കോളജുകളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തന വിദ്യാര്‍ഥികള്‍, ആശ്രയം എന്‍ജിഒയിലെ പ്രവര്‍ത്തകര്‍, ഗ്രാമവാസികള്‍ എന്നിവര്‍ സന്നിഹിതരായി. ഗ്രാമീണ സമൂഹത്തെ അടുത്തറിയുന്നതിനും സാമൂഹിക പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക അനുഭവം നല്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സാമൂഹിക ഇടപെടലുകളും പഠന പ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
കേരള ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്