കാറളത്ത് വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, അന്വേഷണം ഊര്‍ജിതം

വീടും പരിസരവും നന്നായി അറിയാവുന്നവരെന്ന് സംശയം; ഒന്നിലധികം പേര് കൃത്യത്തില്‍ പങ്കാളികളായതായി സൂചന
കാറളം: കാറളത്ത് വയോധികയെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഈര്‍ജിതമാക്കി. കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില്‍ അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി ഋതികയാണ് മുത്തശ്ശിയെ മരിച്ചനിലയില്‍ ആദ്യം കണ്ടത്. സംഭവസമയത്ത് സാവിത്രിയുടെ മകന് സുമേഷ് പിതാവ് വിജയനെയും കൂട്ടി ചികിത്സയ്ക്കായി ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. സാവിത്രിയുടെ കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ പാടുകളുണ്ട്. കഴുത്തില്‍ സാരി ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.
വീടിനകത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. സാവിത്രി ധരിച്ചിരുന്ന മാല, വളകള്‍, മോതിരം എന്നിവയടക്കം ഏകദേശം 15 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടീട്ടുണ്ട്. സ്ഥലത്തെത്തിയ പൊലിസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് മണംപിടിച്ച് അടുക്കളവഴി വീടിന്റെ പിന്‍വശത്തേക്ക് ഓടി. തുടര്‍ന്ന് വീടിന് പിന്നിലൂടെ റോഡിലേക്കാണ് നായ പോയത്. കൊലപാതകത്തിന് ശേഷം പ്രതി ഈ വഴിയിലൂടെ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ് അന്വേഷണം. കൊലപാതകത്തിന് പിന്നില്‍ വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വീട്ടുകാര്‍ പുറത്തുപോയി ഏറെ നേരം കഴിഞ്ഞേ മടങ്ങിയെത്തൂവെന്ന് അറിയാവുന്നവരാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീടിനുള്ളില്‍ മുളകുപൊടി വിതറിയിരുന്നതും കൊലപാതകം ആസൂത്രിതമായിരുന്നെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. സാവിത്രിയുടെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീടിന്റെ പിന്‍ഭാഗത്തുകൂടി രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍, വീടിന്റെ ഘടനയും പരിസരവും നന്നായി അറിയാവുന്നവരായിരിക്കണമെന്ന വിലയിരുത്തലും പോലീസിനുണ്ട്. വീടിന് സമീപം സിസിടിവി ക്യാമറകളില്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാണ്. കൊലപാതകത്തിന് പിന്നില്‍ ഒന്നിലധികം പേര് ഉണ്ടായിരിക്കാമെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ നടന്നുകൊണടിരിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം