സ്മാര്ട്ടായിട്ടും തുറന്നില്ല; എടതിരിഞ്ഞി വില്ലേജ് ഓഫീസ്!
നിര്മാണം പൂര്ത്തിയായിട്ടും തുറന്നുപ്രവര്ത്തിക്കാത്ത എടതിരിഞ്ഞി സ്മാര്ട്ട് വില്ലേജ് ഓഫീസ് കെട്ടിടം.

കെട്ടിടം പൂര്ത്തിയായി മാസങ്ങള് പിന്നിട്ടു; ഫര്ണീച്ചര് എത്തിയില്ല, ഉദ്ഘാടനം അനിശ്ചിതത്വത്തില്
എടതിരിഞ്ഞി: പുതിയ സ്മാര്ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്മാണം പൂര്ത്തിയായിട്ടും പ്രവര്ത്തനം തുടങ്ങാത്തതിനാല് ജനങ്ങളുടെ ദുരിതം തുടരുന്നു. ചെട്ടിയാല് സെന്ററിലെ വാടകക്കെട്ടിടത്തിന്റെ രണ്ടാം നിലയില് പ്രവര്ത്തിക്കുന്ന വില്ലേജ് ഓഫീസിലേക്ക് എത്താന് രണ്ടു വര്ഷത്തിലേറെയായി ജനങ്ങള് അനുഭവിക്കുന്ന ബുദ്ധിമുട്ടിനും ഇതുവരെ പരിഹാരമായിട്ടില്ല. ഫര്ണീച്ചര് എത്താത്തതാണ് പുതിയ കെട്ടിടം തുറന്നുപ്രവര്ത്തിക്കാന് തടസമെന്നാണ് നാട്ടുകാര് ചൂണ്ടിക്കാട്ടുന്നത്. ഇരിങ്ങാലക്കുട മൂന്നുപീടിക സംസ്ഥാനപാതയില് ചേലൂരില് പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് 50 ലക്ഷം രൂപ ചെലവില് പുതിയ സ്മാര്ട്ട് വില്ലേജ് ഓഫീസ് നിര്മിച്ചത്. പഴയ കെട്ടിടം പൊളിക്കുന്നതിന് മുന്പേ, 2024 ജനുവരിയില് ഓഫീസ് ചെട്ടിയാല് സെന്ററിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്, ഏഴു മാസങ്ങള്ക്കു ശേഷമാണ് പഴയ കെട്ടിടം പൊളിച്ചത്.
തുടര്ന്ന് ഒരു വര്ഷം കഴിഞ്ഞാണ് പുതിയ കെട്ടിടത്തിന്റെ നിര്മാണം ആരംഭിച്ചത്. നിര്മാണം പൂര്ത്തിയായി മാസങ്ങള് പിന്നിട്ടിട്ടും ഉദ്ഘാടനം നടത്തി ഓഫീസ് തുറന്നുകൊടുക്കാന് നടപടിയുണ്ടാകാത്തത് ജനങ്ങളെ നിരാശരാക്കുകയാണ്. നിലവില് രണ്ടാം നിലയിലാണ് വില്ലേജ് ഓഫീസ് പ്രവര്ത്തിക്കുന്നത്. വിവിധ ആവശ്യങ്ങള്ക്കായി ഓഫീസിലെത്തുന്ന വയോജനങ്ങള്ക്കും ഭിന്നശേഷിക്കാര്ക്കും പടികള് കയറി മുകളിലെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു. അടിയന്തര ആവശ്യങ്ങള്ക്കായി എത്തുന്നവര്ക്കുള്പ്പടെ ഈ സാഹചര്യം ബുദ്ധിമുട്ടാകുന്നുണ്ട്. പുതിയ കെട്ടിടം യാഥാര്ഥ്യമായിട്ടും ജനങ്ങള്ക്ക് അതിന്റെ പ്രയോജനം ലഭിക്കാത്ത സാഹചര്യത്തില്, ഫര്ണീച്ചര് എത്തിച്ച് ആവശ്യമായ ക്രമീകരണങ്ങള് പൂര്ത്തിയാക്കി ഓഫീസ് എത്രയും വേഗം തുറന്നുപ്രവര്ത്തിക്കാന് അധികൃതര് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി