നടവരമ്പിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണം: ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി
നടവരമ്പ് ചിറവളവിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്ന നടവരമ്പ് പ്രദേശം ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി സന്ദര്‍ശിക്കുന്നു.
ഇരിങ്ങാലക്കുട: നടവരമ്പ് ചിറവളവിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നടവരമ്പ് പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം ദിവസങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധികൃതരോട് ആവശ്യപ്പെട്ടു.

റോഡ് വികസനം അനിവാര്യമാണെങ്കിലും കുടിവെള്ള വിതരണം ദിവസങ്ങളോളം തടസപ്പെടുന്നത് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. കുടിവെള്ള പ്രശ്നം മുന്നില്‍ കണ്ടുകൊണ്ട് താല്‍ക്കാലിക സംവിധാനം ഒരുക്കിയ ശേഷമായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലായ നടവരമ്പ് പ്രദേശത്തെ യാത്രാസൗകര്യവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീഷ്മ സലീഷ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനോയ് ഐക്കരപ്പറമ്പില്‍, വാര്‍ഡംഗം അയ്യപ്പന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ്, കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അനില്‍കുമാര്‍, പി.കെ. ജയന് നടവരമ്പ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി