ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഐടിയു ബാങ്കുമായി ബന്ധപ്പെട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളം ആന്‍ഡ് ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്ത രാമചന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തുന്നു.
ഇരിങ്ങാലക്കുട: ഐടിയു ബാങ്കുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ബാങ്കിന്റെ പ്രവര്‍ത്തനം എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളം ആന്‍ഡ് ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്ത രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പ്രായോഗിക നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ആര്‍ബിഐയുടെ ഉന്നത അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആവശ്യമായ നടപടികള്‍ക്കായി വിഷയം പരിശോധിക്കുമെന്നും റീജണല്‍ ഡയറക്ടര്‍ അറിയിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. ഐടിയു ബാങ്ക് വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ഇതിന് മുമ്പും റീജണല്‍ ഡയറക്ടറുമായി എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം