തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: നവംബര്‍ 23 മുതല്‍ 26 വരെ ഇരിങ്ങാലക്കുടയിലെ വിവിധ വേദികളിലായി നടക്കുന്ന ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ആര്‍ട്ടിസ്റ്റ് മോഹന്‍ ദാസിന് നല്കി കൊണ്ട് നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ജില്ല ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് വി. ജസ്റ്റിന് തോമസ്, പബ്ലിളിസിറ്റി കണ്‍വീനര്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകലാ അധ്യാപകന് കെ.വി. ഗോവിന്ദന് മാസ്റ്ററാണ് ലോഗോ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്