ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ആക്രിക്കടയില്‍ നിന്ന് മോഷണത്തിന് ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ചന്തക്കുന്നില്‍ തട്ടില്‍ സ്ക്രാപ്പ് എന്ന സ്ഥാപനത്തില്‍ മോഷണത്തിന് ശ്രമിച്ച എസ്എന്‍ പുരം കോതപറമ്പ് സ്വദേശികളായ വടക്കന്‍വീട്ടില്‍ ആഷിക് (30) പെരിങ്ങാട്ട് വീട്ടില്‍ വിഷ്ണുദാസ് (18) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മോഷണശ്രമം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ നൈറ്റ് പട്രോളിംഗ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആഷിക് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പത്തോളം കേസുകളില്‍ പ്രതിയും, വിഷ്ണു ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ കൊടുങ്ങല്ലൂര്‍ നിന്നും മോഷ്ടിച്ചതായിരുന്നു. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ എസ്ഐമാരായ എം.എസ്. ഷാജന്, ക്ലീറ്റസ്, എഎസ്ഐ ഷിബു, സിപിഒ ബിനു തോമസ് എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.