ഡോ. ഇ.ജെ. ശ്വേതയെ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു
ഇരിങ്ങാലക്കുട: പഞ്ചകര്‍മ്മ എംഡിയ്ക്ക് ഒന്നാം റാങ്ക് നേടി ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയ ഗാന്ധിഗ്രാം സ്വദേശി ഡോ. ഇ.ജെ. ശ്വേതയെ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആദരിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന് കീഴിലുള്ള തിരുവനന്തപുരം ഗവ ആയുര്‍വേദ കോളജില്‍ നിന്നാണ് ശ്വേത പഞ്ചകര്‍മ്മ എംഡിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കാറളം എടയ്ക്കാട്ടു പറമ്പില്‍ ജയപ്രകാശിന്റെയും അജിതയുടെയും മകളാണ് ഡോ. ശ്വേത. എഐവൈഎഫ് മുന്‍ ജില്ലാ പ്രസിഡന്റും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയുമായ പി. മണി പൊന്നാടയണിയിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, വൈസ് പ്രസിഡന്റ് ടി.വി. വിബിന്, മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍, ജില്ല കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാര്‍, എഐഎസ്എഫ് സംസ്ഥാനകമ്മിറ്റി അംഗം മിഥുന് പോട്ടക്കാരന്‍, എഐവൈഎഫ് ടൗണ്‍ മേഖല സെക്രട്ടറി സുനില്‍കുമാര്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ബെന്നി വിന്‍സെന്റ്, കൗണ്‍സിലര്‍ ഷെല്ലി വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
എം.പി. ജാക്സണ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന്
മുരിയാട് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് – 12, യുഡിഎഫ് – 05, എന്‍ഡിഎ – 01, ആകെ 18)
എല്‍ഡിഎഫ് വിജയാഹ്ലാദം