വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് കുടുംബസംഗമം സംഘടിപ്പിച്ചു
വെള്ളാങ്കല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ 2020ല്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം എംഡി കണ്വെന്ഷന് സെന്ററില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സണ്‍ വത്സല ബാബു ക്ലാസെടുത്തു. ജനപ്രതിനിധികളും ലൈഫ് ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ്് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, ജിയോ ഡേവീസ്, ഷറഫുദ്ദീന്,
വിഇഒ ശ്രീദേവി, അസിസ്റ്റന്റ് സെക്രട്ടറി സുജന്‍ പൂപ്പത്തി തുടങ്ങിയവര്‍ സംസാരിച്ചു. ഹഡ്കോ വായ്പ ലഭ്യമാക്കി ഈ വര്‍ഷം 100 വീടുകളുടെ പണി പൂര്‍ത്തിയാക്കു വാനാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 12, യുഡിഎഫ് 2, ആകെ 14)
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി