സെന്റ് ജോസഫ്സ് കോളജ് കായിക പ്രതിഭകളെ ആദരിച്ചു
ഇരിങ്ങാാലക്കുട: സെന്റ് ജോസഫ്സ് കോളജിനെ കായിക മേഖലയില്‍ ഉന്നതിയിലേക്കു നയിച്ച കായിക താരങ്ങളെയും പരിശീലകരെയും കോളജ് ആദരിച്ചു. കോളജില്‍ പഠിക്കുന്ന അന്തര്‍ദേശിയ വോളിബാള്തരാം അലീന ബിജു, നാഷണല്‍ ഗെയിംസ് ബാസ്കറ്റ് ബോള്‍ ബ്രോണ്‍സ് മെഡലിസ്റ്റ് ദിവ്യ സാം, നാഷണല്‍ ഗെയിംസില്‍ ഗോള്‍ഡ് നേടിയ വോളിബോള്‍ ടീമിന്റെ കോച്ച് സഞ്ജയ് ബാലിഗ എന്നിവരെ പ്രത്യേകം ആദരിച്ചു. കേരള സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സില്‍ നടത്തിയ 2022 ജൂണില്‍ നടന്ന കേരളത്തിലെ ഏറ്റവും മൂല്യമുള്ള കേരളാ കോളജ് ഗെയിംസ് ട്രോഫി ആദ്യമായി ഇരിങ്ങാലക്കുടയുടെ മണ്ണില്‍ സെന്റ് ജോസഫ്സ് കോളജ് എത്തിച്ച് ഈ വര്ഷെത്ത നേട്ടങ്ങള്‍ക്ക് തുടക്കമിട്ടു. 2022-23 വര്‍ഷത്തില്‍ അന്തര്‍ദേശിയ, ദേശിയ, സംസ്ഥാന, യൂണിവേഴ്സിറ്റി തലങ്ങളില്‍ നേട്ടംകൈവരിച്ച 96 കായിക താരങ്ങളെയാണ് ആദരിച്ചത്. കൂടാെത ഈ നേട്ടത്തിലേക്ക് കായിക താരങ്ങളെ പ്രാപ്തരാക്കിയ പരിശീലകരെയും, കായിക അധ്യാപകരെയും പ്രത്യേകം ആദരിച്ചു. കലാലയത്തിന്റെ ചരിത്രത്തില്‍ ഇത്രയും താരങ്ങള്‍ മെഡലുകള്‍ നേടുന്നത് ആദ്യമായിട്ടാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. സക്കിര്‍ ഹുസൈന് സ്പോര്‍ട്സ് മെറിറ്റ്ഡേ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലയ്സ അധ്യക്ഷത വഹിച്ചു. കോളജ് കായിക വകുപ്പ് മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, കായിക അധ്യാപിക തുഷാര ഫിലിപ്പ്, പരിശീലകന് സഞ്ജയ് ബാലിഗ, പി.സി. ആന്റണി, ഡോ. മനോജ് ലാസര്‍, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ പി.എച്ച്. രഞ്ജന, അന്തര്‍ദേശിയ വോളിബോള്‍ താരം അലീന ബിജു, കോളജ് യൂണിയന് ജനറല്‍ ക്യാപ്റ്റന്‍ ശില്പ ഷാജി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന്
ക്രൈസ്റ്റില്‍ ഫിസിക്സ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
സഹൃദയ കോളജില്‍ നടന്ന നാഷണല്‍ ലെവല്‍ ഇന്റര്‍കോളേജ് ലുഫ്റ്റിറ്റര് ഫെസ്റ്റിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട വിദ്യാര്‍ഥികള്‍
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
മുംബൈയില്‍ ബിജെപിയെ തോല്‍പ്പിച്ച് ഇരിങ്ങാലക്കുടക്കാരന്; ധാരാവിയിലെ 185-ാം വാര്‍ഡില്‍ തുടര്‍വിജയവുമായി ജഗദീഷ് തൈവളപ്പില്‍