കുരിശടി നവീകരിച്ച് വെഞ്ചിരിപ്പ് കര്മ്മം നടത്തി
താഴെക്കാട്: ദേവാലയം മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ത്ഥാടന ദേവാലയമായി ഉയര്ത്തിയതിന്റെ മൂന്നാം വാര്ഷികം ആഘോഷത്തിന്റെ ഭാഗമായി 800-ാം ആണ്ടില് സ്ഥാപിതമായ കുരിശടി നവീകരിച്ച് വെഞ്ചിരിപ്പ് കര്മ്മം നടത്തി. 50 ചരിത്ര അന്വേഷകര് പങ്കെടുത്ത ചരിത്ര സദസ് തീര്ഥ കേന്ദ്രം ആര്ച്ച് പ്രീസ്റ്റ് റവ. ഡോ. ലാസര് കുറ്റിക്കാട് ഉദ്ഘാടനം ചെയ്തു. നാലാം നൂറ്റാണ്ട് മുതല് 19 നൂറ്റാണ്ട് വരെയുള്ള ചരിത്ര വിശകലനത്തില് ഏഴ് വിവര്ത്തകര് പങ്കെടുത്തു. നാടിന്റെ ചരിത്ര സ്മരണകള് പങ്കുവയ്ക്കുന്ന ഈ സംവാദത്തില് ഹൈന്ദവ സഹോദരന്മാരും പങ്കെടുത്തിരുന്നു. പത്താം നൂറ്റാണ്ടിലെ ചില ശാസനം താഴെക്കാട് പള്ളി ശാസനം ഇന്ന് ചരിത്ര വിദ്യാര്ഥികളുടെ ഗവേഷണ വിഷയമാണ്. പ്രാചീന ഭാഷയായ ശിലാലിഗത്തിലെ വട്ടെഴുത്ത് ലിപി പഠനത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. താഴേക്കാട് പള്ളിയില് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഈ ശില പൗരാണികതയുടെ ഒരു നാഴികക്കല്ലാണ്. ചരിത്രസത്യങ്ങള് കണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി താഴേക്കാട് പള്ളിയില് രൂപീകരിച്ച ചരിത്ര കമ്മിറ്റിയുടെ നേതൃത്വത്തില് ആണ് ചരിത്ര സദസ് സംഘടിപ്പിക്കപ്പെട്ടത് ഫാ. ടോണി പാറേക്കാടന്, ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, ട്രസ്റ്റി ജേക്കബ് കുഴിവേലി, ബെന്നി തൊമ്മന്, ജോസഫ് പള്ളിപ്പാട്ട്, തോമസ് തെക്കേതല, മാത്യൂസ് കരേടന് എന്നിവര് എന്നിവര് പ്രസംഗിച്ചു

കല്ലേറ്റുംകര ഇന്ഫന്റ് ജീസസ് ഇടവകയിലെ തിരുനാളിന് കൊടികയറി, തിരുന്നാള് 26നും 27 നും
പാദുവാനഗര് സെന്റ് ആന്റണീസ് ഇടവകയില് തിരുന്നാളിന് കൊടികയറി
കെപിഎംഎസിനെ അവഗണിക്കുന്നവര് അപഹാസ്യരാഗപ്പെടും. പി.എ. അജയഘോഷ്
കരുവന്നൂര് സെന്റ് മേരീസ് ദേവാലയത്തില് തിരുനാളിന് കൊടികയറി
മുകുന്ദപുരം താലൂക്ക് എന്എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില് പ്രതിഭാ സംഗമം നടത്തി
സേവനവും സമര്പ്പണവുമാണ് നേതാക്കളുടെ മുഖ മുദ്ര- ബിഷപ് മാര് പോളി കണ്ണൂക്കാടന്