മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വാര്‍ഷികം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വാര്‍ഷികം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും മാതൃസംഗമവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി അധ്യക്ഷതവഹിച്ചു. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥി ആയിരുന്നു. വിരമിക്കുന്ന ആനി ആന്റോയുടെ ഫോട്ടോ അനാച്ഛാദനവും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഫാ. സീജോ ഇരിമ്പന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം.എം. സുഭാഷ്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എ.ഐ. മുഹമ്മദ് മുജീബ്, പനംകുളം ഡിഎംഎല്‍പി സ്കൂള്‍ മാനേജര്‍ എ.എ. അബ്ദുല്‍ ലത്തീഫ്, മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഇടവക ട്രസ്റ്റി സി.എ. ബെന്നി, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.ടി. മോളി, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി. ലീന, എംപിടിഎ. പ്രസിഡന്റ് രേഖ രജിത്ത്, സ്റ്റാഫ് പ്രതിനിധി ഫാ. റിന്റോ കൊടിയന്‍, വിദ്യാര്‍ഥി പ്രതിനിധി റിജോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

നിപ്മറില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
പി കെ ചാത്തന് മാസ്റ്റര്‍ അനുസ്മരണം നടത്തി
താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്