മോണ്‍. അപ്രേം പാലത്തിങ്കലിന്റെ ചരമവാർഷികം; വീടു നിർമിച്ച് നൽകി

മോണ്‍. അപ്രേംപാലത്തിങ്കലിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ സെന്റ് മേരീസ് പള്ളി അപ്രേം ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചു നൽകിയ വീട്.
ഇരിങ്ങാലക്കുട: തൃശൂർ അതിരൂപതയിൽ 40 വർഷം പ്രൊക്യുറേറ്ററായിരുന്നു മോണ്‍. അപ്രേം പാലത്തിങ്കലിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ സെന്റ് മേരീസ് പള്ളി മോണ്‍. അപ്രേം ചാരിറ്റബിൾ സൊസൈറ്റി വീടു നിർമിച്ചു നൽകി. വികാരി ഫാ. വിൻസെന്റ് പാറയിൽ വെഞ്ചരിപ്പ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് ഡി. ദാസ്, സെക്രട്ടറി പി.ജെ. ജെൻസണ്, ട്രഷറർ എം.എൽ. ജോസ്, കണ്‍വീനർ ലോറൻസ് ചിറ്റിലപ്പിള്ളി, പ്രോം ജോ പോൾ, റോയ് പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.