യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി ശരത് കെ. ദാസും വൈസ് പ്രസിഡന്റായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു

യൂത്ത് കോണ്‍ഗ്രസ് പൊറത്തശ്ശേരി മണ്ഡലം പ്രസിഡന്റായി ശരത് കെ. ദാസും വൈസ് പ്രസിഡന്റായി സിന്റോ പെരുമ്പിള്ളിയും ചുമതലയേല്‍ക്കുന്നു
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് പൊറത്തശ്ശേരി മണ്ഡലം പ്രസിഡന്റായി ശരത് കെ. ദാസും വൈസ് പ്രസിഡന്റായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സജീവ് കുമാര്‍ മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലുക്കാരന്, മുന്‍ മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഖില്‍ കാഞ്ഞാണിക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.