തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു ദിവസം കൊണ്ട് ഒരു കോടി നിക്ഷേപ സ്വീകരണ പദ്ധതി പൂര്‍ത്തീകരിച്ചു
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരു ദിവസം ഒരു കോടി രൂപ നിക്ഷേപസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു
തുമ്പൂര്‍: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രഖ്യാപിച്ച ഒരു ദിവസം ഒരു കോടി നിക്ഷേപം സ്വീകരിക്കുന്ന പദ്ധതി ഒരു കോടി ആറ് ലക്ഷം രൂപ നിക്ഷേപം സമാഹരിച്ചു കൊണ്ട് പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും നിക്ഷേപകര്‍ക്ക് എഫ്ഡി റസീറ്റ് വിതരണവും കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്. സുനില്‍ കുമാര്‍ നിര്‍വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസി ജോയ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണിക്കൃഷ്ണന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രഞ്ജിത ഉണ്ണിക്കൃഷ്ണന്, വിഎഫ്പിസികെ പ്രസിഡന്റ് ജോണ്‍ കുറ്റിയില്‍, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ജിജോ പെരേപ്പാടന്, ലിജോ ലൂവിസ് പുല്ലൂക്കര എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സെബിന് ആന്റണി വിവിധ കര്‍ഷക സഹായ പദ്ധതികളെക്കുറിച്ച് പഠന ക്ലാസ് എടുത്തു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ ടി.എസ്. സജീവന് സ്വാഗതവും, ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.എസ്. മനോജ് നന്ദിയും പറഞ്ഞു.

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു