മൂര്ക്കനാട് പള്ളി കോമ്പൗണ്ടില് നിര്ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു
ഇരിങ്ങാലക്കുട: മൂര്ക്കനാട് പള്ളി കോമ്പൗണ്ടില് നിര്ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മുരിയാട് നെരേപറമ്പില് വീട്ടില് ജോര്ജിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. വിവാഹ സത്കാരത്തില് പങ്കെടുക്കുന്നതിനായി എത്തിയവരുടെതയാണ് കാര്. തീ പടര്ന്ന സമയം കാറില് ആരും തന്നെ ഉണ്ടായിരുന്നില്ല.
കാറിനു തീ പടരുന്നത് കണ്ട ഉടനെ ഫയര്ഫോഴ്സിനെ വിവരം അറിയിച്ചു. ഇരിങ്ങാലക്കുടയില് നിന്നും ഫയര്ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ഇരിങ്ങാലക്കുട സ്റ്റേഷന് ഓഫീസര് കെ.എസ് ഡിബിന്റെ നേതൃത്വത്തില് സീനിയര് ഓഫീസര് സജയന്, ഫയര്മാന്മാരായ ലൈജു, ടി.ടി പ്രദീപ്, സതീഷ്, എം.ഉല്ലാസ്, ഉണ്ണികൃഷ്ണന്, ഫയര്മാന് ഡ്രൈവര് സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമായി കരുതുന്നത്.


കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില് പ്രതിഷേധ ധര്ണ നടത്തി
ജനറല് ആശുപത്രിയില്, സുരക്ഷയൊരുക്കാന് വേണം പോലീസ് എയ്ഡ് പോസ്റ്റ്
കഞ്ചാവ് മാഫിയ സംഘം വീടുകയറി ആക്രമിച്ചു; പരിക്കേറ്റ വീട്ടമ്മയും രണ്ടു മക്കളും ആശുപത്രിയില്
കോള്പ്പാടങ്ങളില് അമ്ലരസം ഉയര്ന്നത് പ്രതിസന്ധി താമരവളയംചിറ അടിയന്തരമായി കെട്ടണമെന്ന് കര്ഷകര്
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി
കാട്ടൂരിലെ കിണറുകളില് രാസമാലിന്യം; പ്രതിഷേധവുമായി ജനങ്ങള് തെരുവില്