സാംബവ മഹാസഭ നടവരമ്പ് ശാഖ കുടുംബസംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സാംബവ മഹാസഭ നടവരമ്പ് ശാഖയുടെ കുടുംബസംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേഷ് തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സിമീഷ് സാഹു മുഖ്യതിഥിയായിരുന്നു. 2022 കേരള ഫോക്ലോര് അവാര്‍ഡ് ജേതാവ് കാറളം എ.വി. അനിലിനെയും കഥാകൃത്തും നോവലിസ്റ്റുമായ വെള്ളാങ്ങല്ലൂര്‍ എം.കെ. ബിജുവിനേയും ആദരിച്ചു. ഡോ. അമല്‍ സി. രാജന് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് എന്‍.വി. സുബ്രന്, സംസ്ഥാന യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി പി.വി. വിനേഷ്, ഡി.ബി. അംഗങ്ങളായ എം.വി. വിനയന്, പി.എം. സുരേഷ്, ജില്ലാ കമ്മിറ്റി അംഗം സ്മിത ഉണ്ണികൃഷ്ണന്, താലൂക്ക് പ്രസിഡന്റ് ബാബു വലിയവീട്ടില്‍, താലൂക്ക് സെക്രട്ടറി ടി.വി. ഹരിദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശാഖ സെക്രട്ടറി സൂരജ് ചിറക്കല്‍ സ്വാഗതവും, സ്വാഗതസംഘം രക്ഷാധികാരിയും ജില്ലാ വൈസ് പ്രസിഡന്റുമായ ടി.ആര്. സുനില്‍ നന്ദിയും പറഞ്ഞു. ശാഖ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം