ധര്‍മപുരി ഹോഗനെക്കല്‍ ഗോത്ര മേഖലയില്‍ ഓണസ്നേഹവുമായ് ക്രൈസ്റ്റ് കോളേജിലെ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ധര്‍മ്മപുരി ഹോഗനക്കല്‍ സന്ദര്‍ശനം നടത്തി. ധര്‍മ്മപുരി ഹൊഗനക്കല്‍ തമിഴ്നാട്ടിലെ കുറഞ്ഞ രീതിയില്‍ സൗകര്യങ്ങളുള്ള ഗ്രാമമാണ്. ധര്‍മ്മപുരി ഹോഗനക്കല്‍ ഗ്രാമവാസികള്‍ക്ക് വസ്ത്രങ്ങളും ചെരുപ്പും ഭക്ഷ്യസാധനങ്ങളും എത്തിക്കുക എന്ന ദൗത്യത്തോടുകൂടിയാണ് തവനിഷ് ഈ യാത്ര ആരംഭിച്ചത്.
ചരികുപാറെയ്, പോടൂര്‍ ഇരുളര്‍ കോളനി, പണപ്പെട്ടി എന്നീ മൂന്ന് ഗോത്ര മേഖലകള്‍ സന്ദര്‍ശിക്കാനും, അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കാനും, അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും തവനിഷിന് സാധിച്ചു.തവനിഷ് സ്റ്റാഫ് കോഡിനേറ്റര്അസിസ്റ്റന്റ് പ്രഫസര്‍ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫസര്‍ റീജ യൂജീന്‍, ഡോ. അരുണ്‍ ബാലകൃഷ്ണന്, തവനിഷ് സ്ററുഡന്ററ് സെക്രട്ടറി സജില്‍ വാസന്, പ്രസിഡന്റ് ആരോണ്‍ ബോസ്, ട്രഷറര്‍ അക്ഷര എന്നിവരും മുപ്പതോളം തവനിഷ് വളന്റീയേഴ്സും പങ്കെടുത്തു.