സെന്റ് ജോസഫ് കോളജില്‍ മലയാള ദിനാഘോഷം സംഘടിപ്പിച്ചു
സെന്റ് ജോസഫ് കോളജില്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാള ദിനാഘോഷം എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനുമായ ഡോ. സച്ചിന് ദേവ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. നവമലയാള എഴുത്തുകാരനും ഡോക്യൂമെന്ററി സംവിധായകനുമായ ഡോ. സച്ചിന് ദേവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഭാഷയും നവമാധ്യമങ്ങളും ഡി കൊളോണിയല്‍ സമീപനങ്ങളും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
ഒന്നാം വര്‍ഷ മലയാള വിദ്യാര്‍ഥിയായ അഞ്ജന ബൈജു തയ്യാറാക്കിയ മലയാള ലിപി കലണ്ടര്‍ പ്രകാശനം ചെയ്തു. മലയാള ദിനാഘോഷത്തോടനുബന്ധിച്ച് കോളജ് ലൈബ്രററിയും ഗ്രീന്‍ബുക്സും ചേര്‍ന്ന് പുസ്തകമേള സംഘടിപ്പിച്ചു. മലയാള വകുപ്പ് അധ്യക്ഷ ഡോ. കെ.എ. ജെന്‍സി സ്വാഗതവും, കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ഫ്ലവററ്റ് അധ്യക്ഷ പ്രസംഗവും തുടി മലയാളം ട്രഷറര്‍ കൃഷ്ണപ്രിയ നന്ദി പ്രകാശനവും നിര്‍വ്വഹിച്ചു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് മികച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു
തെളിവുകള്‍ ശേഖരിക്കാന്‍ റൂറല്‍ പോലീസിന് മൊബൈല്‍ ഫോറന്‍സിക് വാഹനം
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍
സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി