കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
ഇരിങ്ങാലക്കുട നഗരസഭ എല്‍ഡിഎഫ് കണ്വെന്ഷന് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരണം കയ്യാളിയത് ദിശാബോധമില്ലാത്ത ഭരണാധികാരികളാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു. ഒരു ക്രിമിറ്റോറിയമോ അറവുശാലയോ ഇല്ലാത്ത നഗരസഭയായി ഇരിങ്ങാലക്കുട മാറി. ഇരിങ്ങാലക്കുട നഗരസഭ എല്‍ഡിഎഫ് കണ്വെന്ഷന് എസ്എന്‍ ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്രയും തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ എത് നഗരസഭയിലാണ് കാണാന്‍ കഴിയുക. ഞാറ്റുവേല മഹോല്‍സവത്തിന്റെ പേരില്‍ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ മൈതാനത്ത് നിക്ഷേപിച്ച ഗുരുതരമായ തെറ്റാണ് നഗരസഭ ചെയ്തത്. വികസനവുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന പദ്ധതികള്‍ തടസ്സപ്പെടുത്താനാണ് നഗരസഭ ഭരണകൂടം ശ്രമിച്ചത്. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മതില്, കെട്ടിട നിര്‍മ്മാണ വേളയില്‍ ഒട്ടേറെ പ്രതിബന്ധങ്ങളാണ് നഗരസഭ സൃഷ്ടിച്ചത്.
തകര്‍ന്ന് കിടക്കുന്ന ബൈപ്പാസ് റോഡ് അഞ്ച് കോടി രൂപ ചിലവഴിച്ച് പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ കാര്യത്തിലും നഗരസഭ ഭരണാധികാരികള്‍ അനാസ്ഥ കാണിച്ചതായി മന്ത്രി പറഞ്ഞു. സിപിഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ പി ജെ ജോബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, എല്‍ഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട് , പി മണി, എം ബി രാജു മാസ്റ്റര്‍, അഡ്വ കെ ആര് വിജയ , ടി കെ വര്‍ഗ്ഗീസ്, രാജു പാലത്തിങ്കല്‍ , അഡ്വ പാപ്പച്ചന് വാഴപ്പിള്ളി, ഗിരീഷ് മണപ്പെട്ടി, റഷീദ് കാട്ടൂര്‍, എ ടി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി