ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പ്രവേശനോത്സവത്തിനു ആവേശോജ്ജ്വലമായ തുടക്കം
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പ്രവേശനോത്സവ പരിപാടി തോമസ് വി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി, അഡ്മിനിസ്റേറ്റര്‍ ഫാ. ഷിബു ഡേവിസ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരക്കല്‍, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍ തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: 25 വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിന്റെ പുതിയ അധ്യയനവര്‍ഷം വര്‍ണ്ണാഭമായ ചടങ്ങോടെ നടന്നു. പ്രവേശനോത്സവം തോമസ് വി. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും അവാര്‍ഡ് ദാനം നടത്തുകയും ചെയ്തു.
പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി, അഡ്മിനിസ്റേറ്റര്‍ ഫാ. ഷിബു ഡേവിസ്, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരക്കല്‍, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ സെക്രട്ടറി സുധീര്‍ ബാബു, വൈസ് പ്രസിഡന്റ് അലക്സ് സുരേഷ് എന്നിവര്‍ സംസാരിച്ചു. സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജിസ ജാക്സണ് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കല്പറമ്പ് വടക്കുംകര ജിയുപിഎസില്‍ നടന്നു
ഇരിങ്ങാലക്കുട എസ്എന്‍ എച്ച്എസ്എസ് സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നടന്ന പ്രവേശനോത്സവം
ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല സ്കൂള്‍ പ്രവേശനോത്സവം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നടന്നു
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രവേശനോത്സവം
ശാന്തിനികേതന്‍ സ്കൂള്‍ പ്രവേശനോത്സവം