മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് ഉദ്ഘാടനം ചെയ്യുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് യു.എച്ച്. ഷാജഹാന്, വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന്, ഒഎസ്എ പ്രസിഡന്റ് പോള്‍ തെരുപറമ്പില്‍, മാനേജ്മെന്റ് കമ്മിറ്റിയംഗം പോളി, സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, സീനിയര്‍ അധ്യാപിക കെ.പി. ലിറ്റി എന്നിവര്‍ പ്രസംഗിച്ചു. എസ്പിജി കോര്‍ഡിനേറ്റര്‍ സുഭാഷ് ചന്ദ്രബോസ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സൈബര്‍ സുരക്ഷ പ്രതിജ്ഞ സ്കൂള്‍ വിദ്യാര്‍ഥിനി ഹുസ്ന ഫാത്തിമ ചൊല്ലികൊടുത്തു. ഒഎസ്എ യുടെ നേതൃത്വത്തില്‍ നടന്ന പഠനോപകരണവിതരണത്തിന് പ്രസിഡന്റ് പോള്‍ തെരുപറമ്പില്‍, സെക്രട്ടറി സദാനന്ദന്, ജിമ്മി, അബ്ദുല്‍ റസാഖ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം
തുറവന്‍കാട് സ്കൂളില്‍ നവാഗതരെ വരവേറ്റ് പ്രവേശനോത്സവം
വിദ്യാരംഭത്തിന് മംഗളാരവം; അറിവിന്റെ പടവുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയും പുസ്തകങ്ങളും നല്കി ദേവമാതാ ബസ്
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി