വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരി സ്കൂളില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കടുപ്പശ്ശേരി: വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമിത സുധീന്ദ്രന്‍ എല്‍എസ്എസ് വിജയികള്‍ക്ക് സമ്മാന ദാനവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉജിത സുരേഷ് നവാഗതര്‍ക്ക് ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പി.വി. സതീശന്, മെമ്പര്‍മാരായ ജോണ്‍ കോക്കാട്ട്, രശ്മി ബാബുരാജ്, ദീപാ രാജേഷ്, ബിന്ദു സതീശന് , വിദ്യാ നെഹ്റു, പിടിഎ പ്രസിഡന്റ് അശ്വതി രാജേഷ്, എം പിടിഎ പ്രസിഡന്റ് വിദ്യ വിനോദ്, ബിആര്‍സി ട്രെയിനര്‍ അഞ്ജലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രവേശനോത്സവസന്ദേശ പ്രദര്‍ശനവും കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍, മധുരപലഹാരം എന്നിവയുടെ വിതരണവും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പ്രധാനധ്യാപിക സി. ബിന്ദു സ്വാഗതവും അധ്യാപിക ധനീജ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്