മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വണക്കമാസ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതാവിന്റെ ഗ്രോട്ടോയില്‍ നടന്ന പ്രാര്‍ഥന.
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്കു ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ജപമാല തിരി പ്രദക്ഷിണം നടത്തി. മാതാവിന്റെ ഗ്രോട്ടോയില്‍ നടന്ന വണക്കമാസ സമാപന പ്രാര്‍ഥനകള്‍ക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു. വികാരിയും സംഘടന ഡയറക്ടറുമായ ഫാ. ഡേവിസ് കല്ലിങ്ങല്‍, കപ്ലോന്‍ ഫാ. ഫെബിന് കൊടിയന്‍, കൈക്കാരന്മാരായ ലൂയിസ് തരകന്, സിജോ താണിശേരിക്കാരന്, ജിനിഷ് പല്ലിശേരി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, ജനറല്‍ സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി, ട്രഷറര്‍ സോബി പാറെമല്, കണ്‍വീനര്‍ ജോണ്സന് പെരുമ്പുള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വിരമിച്ചു