ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
ഇരിങ്ങാലക്കുട നഗരസഭയില്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ വൈകുന്നതിനെതിരേ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നു.
ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ വൈകുന്നതിനെതിരേ എല്‍ഡിഎഫ്
ഇരിങ്ങാലക്കുട: നഗരസഭ ജീവനക്കാരനെ തെരുവുനായ കടിച്ചു. നഗരസഭ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭ അധികൃതര്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ വൈകുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഠാണാവിലെ ഒരു വീട്ടിലേക്ക് നോട്ടീസ് നല്കാന് പോയ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനായ സിദ്ദിഖിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ കടിച്ചത്. കൊരുമ്പിശേരിയില് കൗണ്‍സിലറുടെ മകളേയും മാടായിക്കോണത്ത് സ്ത്രീകളേയും കുട്ടികളേയും തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
മൂന്നുമാസത്തിനകം ഷെല്‍ട്ടര്‍ സ്ഥാപിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ യുഡിഎഫ് ആറുമാസമായിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ഷെല്‍ട്ടര്‍ തുടങ്ങാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും
അതിനുശേഷം ഷെല്‍ട്ടര്‍ തുടങ്ങാന്‍ പോകുന്ന സ്ഥലത്ത് ജനങ്ങളെ കൂട്ടി പ്രതിഷേധ സമരം നടത്തുകയുമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്യുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. എന്നാല്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനെതിരേ സമരം നടത്തുന്നത് ജനകീയ കൂട്ടായ്മയാണെന്നും സിപിഎമ്മിന് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ കെ.എസ്. പ്രസാദ്, സി.സി. ഷിബിന്‍, വിഷ്ണു പ്രഭാകരന്, ലേഖ ഷാജന്, അല്‍ഫോണ്‍സ തോമസ്, പി.എം. നന്ദുലാല്‍, രമ്യ ഷിബു, വിനിത തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി