സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് വാര്‍ഡ് 15ല്‍ സ്നേഹത്തണല്‍ സീനേജ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെണ്ടുമല്ലി തൈ വിതരണം പഞ്ചായത്തംഗം ടി.കെ. ശശി രക്ഷാധികാരി പുഷ്പാംഗദന് കണ്ണോത്തിന് തൈ നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് വാര്‍ഡ് 15ല്‍ സ്നേഹത്തണല്‍ സീനേജ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് പൂക്കളമൊരുക്കുന്നതിനുള്ള ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. പഞ്ചായത്തംഗം ടി.കെ. ശശി രക്ഷാധികാരി പുഷ്പാംഗദന് കണ്ണോത്തിന് തൈ നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സീതാ ഷണ്മുഖന് അധ്യക്ഷത വഹിച്ചു. ജോസ് കൊളപ്രന്‍, രാധാകൃഷ്ണന് കൂട്ടുമാക്കല്‍, ലളിത ശങ്കരന്, ഭാസുരാംഗന് എന്നിവര്‍ സംസാരിച്ചു. സോമന്, ജോസ്, കോമളം ശശീധരന്, ഉഷ ഭാസ്കരന്, അമ്മിണി ഷാനവാസ്, പങ്കജം ഗോപി, ലതരാജന്, ശോഭന എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി എ.എന്‍. രാജന് സ്വാഗതവും സുരേന്ദ്രന് ചേലക്കുളത്ത് നന്ദിയും പറഞ്ഞു. ഓണത്തിന് പൂക്കള മത്സരം നടത്തുന്നതിനും തീരുമാനിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
കൂറ്റന്‍ ഫഌ്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞ് കവലകള്‍; നാടാകെ ലോകകപ്പ് ഫുട്ബാള്‍ ആരവത്തില്‍