ഫിഫ ലോകകപ്പ് ആവേശത്തില്‍ സെന്റ് ജോസഫ്സ് കോളജ്
ഫിഫ ലോകകപ്പ് 2026 ആഘോഷത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ ജേഴ്സികള്‍ അണിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക്, ജേഴ്സിയണിഞ്ഞ് ക്ലാസെടുക്കുന്ന അധ്യാപകന്.
ഇരിങ്ങാലക്കുട: ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026ന്റെ ആവേശം വിദ്യാര്ഥികളിലേക്കെത്തിക്കുന്നതിനായി സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയില്‍ വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. കായികലഹരി, സൗഹൃദം, കൂട്ടായ്മ എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോളജ് കായികവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കിയത്. ആഘോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായി ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജേഴ്സികള്‍ അണിഞ്ഞ് വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും കോളജില്‍ വന്നു.
ലോകകപ്പ് പ്രമേയമാക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വേള്‍ഡ് കപ്പ് ഡാന്‍സ്, ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം, വിദ്യാര്‍ഥിനികളും അധ്യാപകരും തമ്മിലുള്ള പ്രദര്‍ശന ഫുട്ബോള്‍ മത്സരം, ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വേഷവിധാനങ്ങളും സംസ്കാരവും പരിചയപ്പെടുത്തുന്ന വേള്‍ഡ് കപ്പ് ഫാഷന്‍ ഷോ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. ഫുട്ബോളിലൂടെ ഐക്യം, ആരോഗ്യകരമായ മത്സരം, ലഹരിവിരുദ്ധ സന്ദേശം എന്നിവ വിദ്യാര്‍ഥികളില്‍ പ്രചരിപ്പിക്കാനും ലോകകപ്പ് ആഘോഷത്തെ സജീവമാക്കി ക്യാമ്പസില്‍ നിലനിര്‍ത്താനുമാണ് കോളജ് ലക്ഷ്യമിടുന്നത്. അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സജീവപങ്കാളിത്തത്തോടെ കോളജ് ക്യാമ്പസ് ലോകകപ്പ് ആവേശത്തില്‍ നിറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി