വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച വായനാദിനത്തില്‍ മലയാള വിഭാഗം അധ്യാപിക അമ്പിളി ടീച്ചറുടെ സീത വികാരം വിചാരം വായന എന്ന അഞ്ചാമത്തെ പുസ്തകം പ്രശസ്ത കവി. സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ വായനാവാരാചരണവും പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു. വായനയുടെ വഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത കവി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ മലയാള വിഭാഗം അധ്യാപിക അമ്പിളി ടീച്ചറുടെ സീത വികാരം വിചാരം വായന എന്ന അഞ്ചാമത്തെ പുസ്തകം കവി പ്രകാശനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. വിവിധവകുപ്പുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. മലയാളവിഭാഗം മേധാവി ഫാ. ടെജി കെ. തോമസ് സിഎംഐ സ്വാഗതവും പുസ്തക രചയിതാവായ അമ്പിളി നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായുള്ള പുസ്തകാസ്വാദനക്കുറിപ്പ് മത്സരവും പ്രശ്നോത്തരിയും വായനാവാരാചരണത്തെ അര്‍ത്ഥവത്താക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍