കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ യോഗതരംഗ് സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ സ്വസ്തി പവര്‍ യോഗ സെന്ററിലെ യോഗ അധ്യാപിക ശരണ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗതരംഗ് എന്ന പരിപാടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ സ്വസ്തി പവര്‍ യോഗ സെന്ററിലെ യോഗ അധ്യാപിക ശരണ്യയുടെ നേതൃത്വത്തില്‍ യോഗ സെന്ററിലെ വിദ്യാര്‍ഥികളും അധ്യാപികയും ചേര്‍ന്ന് നടത്തിയ യോഗതരംഗ് എന്ന പരിപാടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ. അജയ് കുമാര്‍ സ്വാഗതവും നാഷണല്‍ ലെവല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പ് വിന്നര്‍ ആര്‍ദ്ര നന്ദിയും പറഞ്ഞു. യോഗതരംഗില് ആറ് വയസ് മുതല്‍ 65 വയസ് വരെ പ്രായമുള്ള 35 ഓളം പേരാണ് പങ്കെടുത്തത്. അഞ്ചു മിനിറ്റിനുള്ളില്‍ 60 ഓളം യോഗാസനകള്‍ കോര്‍ത്തിണക്കിയ ദൃശ്യാവിഷ്കാരമായിരുന്നു യോഗ വിന്യാസ്. തുടര്‍ന്ന് ആര്‍ടിസ്റ്റിക് യോഗയും റിഥമിക യോഗയും ഉണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്