കാരുണ്യത്തിന്റെ ഈണം തീര്‍ത്ത് ഡോണ്‍ ബോസ്കോ വിദ്യാര്‍ഥികളുടെ സംഗീതവിരുന്ന്
അര്‍ബുദരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഡോണ്‍ ബോസ്കോ സ്കൂളിലെ മുന്വിദ്യാര്ഥിയുടെ ചികിത്സാ സഹായത്തിനായി ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സംഗീതവിരുന്ന്.
ഇരിങ്ങാലക്കുട: സംഗീതം വിനോദത്തിനപ്പുറം സ്നേഹത്തിന്റെയും കരുണയുടെയും ഭാഷയാണെന്ന് തെളിയിച്ച് ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സംഗീതവിരുന്ന് ശ്രദ്ധേയമായി. ഗുരുതരമായ അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡോണ്‍ ബോസ്കോ സ്കൂളിലെ മുന്വിദ്യാര്ഥിയുടെ ജീവിതപോരാട്ടത്തിന് കൈത്താങ്ങാകാനാണ് വിദ്യാര്‍ഥികള്‍ സംഗീതത്തിന്റെ വഴിയിലൂടെ കാരുണ്യസ്പര്ശമൊരുക്കിയത്. രോഗബാധിതനായ സഹോദരന് സ്റ്റം സെല്‍ ദാനം ചെയ്യാന്‍ ഒരുങ്ങുന്ന ഡോണ്‍ ബോസ്കോയിലെ ഒരു വിദ്യാര്‍ഥിയെ പിന്തുണയ്ക്കുന്നതിനും ചികിത്സാ സഹായത്തിനായുള്ള ധനസമാഹരണത്തിനുമായാണ് സംഗീതവിരുന്ന് സംഘടിപ്പിച്ചത്.
ദീര്‍ഘകാല ചികിത്സയുടെ സാമ്പത്തികഭാരം താങ്ങാന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഒപ്പമുണ്ടെന്ന സന്ദേശമാണ് വിദ്യാര്‍ഥികള്‍ ഈ പരിപാടിയിലൂടെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. മാനവിക നന്മ സംഗീതത്തിലൂടെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. സ്നേഹം, കരുണ, സഹാനുഭൂതി, ഐക്യം തുടങ്ങിയ മാനവിക മൂല്യങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഗാനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടി.
സംഗീതത്തിന്റെ മാധുര്യത്തില്‍ പൊതിഞ്ഞ നന്മയുടെ സന്ദേശം ഓരോ ഹൃദയങ്ങളിലേക്കും എത്തിക്കാനായി. കലാപരമായ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിച്ച വിദ്യാര്‍ഥികളുടെ ശ്രമത്തെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു. വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹികബോധം വളര്‍ത്തുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ അഭിപ്രായപ്പെട്ടു. സഹപാഠിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത് സംഗീതത്തെ സ്നേഹത്തിന്റെ പാലമാക്കിയ വിദ്യാര്‍ഥികളുടെ ഈ ഉദ്യമം സ്കൂള്‍ സമൂഹത്തിന് ഹൃദയസ്പര്‍ശിയായും അവിസ്മരണീയമായും മാറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്