ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ശോചനീയാവസ്ഥ മാറ്റണം: സംരക്ഷണ സമിതി നിവേദനം നല്കി
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍.
ഇരിങ്ങാലക്കുട: കണ്ഠേശ്വരത്തുള്ള കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ നിലവിലുള്ള ശോചനീയാവസ്ഥ മാറ്റാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ഭാരവാഹികള്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയ്ക്ക് നിവേദനം നല്കി. 28 സര്‍വീസ് വരെ നടത്തിയിരുന്ന ഇവിടെ നിന്ന് ഇപ്പോള്‍ 18 സര്‍വീസ് മാത്രമേ നടത്തുന്നുള്ളൂ. നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കുക, പകല്‍ സമയത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ഒരു അസിസ്റ്റന്റിനെ നിയമിക്കുക, സ്റ്റേഷന് മാസ്റ്റര്‍, ചാര്ജ്ജ്മാന്, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്തുക, കാലപ്പഴക്കം വന്ന ബാംഗ്ലൂര്‍ ബസ് മാറ്റി പുതിയതാക്കുകയും അതിന്റെ റൂട്ട് സേലം വഴിയാക്കി പുന:ക്രമീകരിക്കുകയും ചെയ്യുക,
കൂടല്‍മാണിക്യം, പഴനി, വേളാങ്കണ്ണി സര്‍വീസ് ആരംഭിക്കുക, ഡ്രൈവിംഗ് സ്കൂളിന് കാര്‍ അനുവദിക്കുക, ഡ്രൈവിംഗ് പഠിക്കാന്‍ ആവശ്യമായ ഗ്രൗണ്ടിന്റെ നിര്‍മാണം മണ്ണ് നിരത്തി പൂര്‍ത്തിയാക്കുക, സോളാര്‍ പാനല്‍ സ്ഥാപിച്ച് ഓപ്പറേറ്റിംഗ് സെന്റര്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ചെയര്മാന് രാജീവ് മുല്ലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ എം.കെ. സേതുമാധവന് എന്നിവര്‍ ഉണ്ണിയാടന് നല്കിയ നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും തുടര്‍നടപടികള്‍ക്കായി ഗതാഗത വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്നും ഉണ്ണിയാടന് ഉറപ്പു നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്