ഡോ. കെ.ജെ. വര്‍ഗീസിന് ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഡോ. കെ.ജെ. വര്‍ഗീസ്.
ഇരിങ്ങാലക്കുട: ഇന്തൊനേഷ്യയിലെ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇന്റര്‍നാഷനല്‍ ഡീനും ബിരുദാനന്തരബിരുദ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനുമായ ഡോ. കെ.ജെ. വര്‍ഗീസിനു ക്ഷണം. ഈ മാസം 10 മുതല്‍ 27 വരെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മക്കാസര്‍, യൂണിവിസ്റ്റാസ് മുഹമ്മദീയ പാലു, മെഡാന് മുഹമ്മദീയ യൂണിവേഴ്സിറ്റി സുമാത്ര എന്നീ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന അന്തര്‍ദേശീയ ഇംഗ്ലീഷ് ഭാഷാ കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കുക, ബൊസോവ യൂണിവേഴ്സിറ്റി സുലവേസിയിലും ഇസ്ലാമിക യൂണിവേഴ്സിറ്റി സൗത്ത് സുലവേസിയിലും ഇംഗ്ലീഷ് ഭാഷ ശില്പശാലകള് നയിക്കുക,
യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളുമായി പുതിയ അധ്യാപന പഠന ഗവേഷണ രീതികളെ പറ്റി സംവദിക്കുക എന്നിവയാണ് മുഖ്യപരിപാടികള്‍. സന്ദര്‍ശനവേളയില്‍ ഇന്തൊനേഷ്യന്‍ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളജുമായി അന്താരാഷ്ട്ര സഹകരണത്തിനായുളള ധാരാണാപത്രങ്ങളില്‍ ഡോ. വര്‍ഗീസ് ഒപ്പുവക്കും. സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫര്‍ എന്നീ മേഖലകളിലായിരിക്കും സഹകരണം. ക്രൈസ്റ്റ് കോളജിന് അമ്പതിലധികം വിദേശ സര്‍വകലാശാലകളുമായി ഈ മേഖലകളില്‍ സഹകരണമുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു