ജില്ലാ പഠന ക്ലാസ് സംഘടിപ്പിച്ചു
ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ജില്ലാ പഠന ക്ലാസ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് (സിഐടിയു) ജില്ലാ പഠന ക്ലാസ് ഇരിങ്ങാലക്കുട പി.ആര്. ബാലന് മാസ്റ്റര്‍ ഹാളില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂര്‍, മതിലകം, മാള, കൊടുങ്ങല്ലൂര്‍ എന്നീ പ്രോജക്ടുകളില്‍ നിന്ന് തെരഞ്ഞെടുത്ത അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പഠന ക്ലാസ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ജില്ലാ പ്രസിഡന്റ് അജിത അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ഏരിയ സെക്രട്ടറി പി.എസ്. പ്രസന്ന ടീച്ചര്‍ ക്ലാസ് നയിച്ചു. മതിലകം പ്രോജക്ടിലെ നന്ദിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോഫിയ, കവിത എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ബിന്ദു സ്വാഗതവും സെക്രട്ടറി ജയശ്രീ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
മയക്കുമരുന്ന് വിരുദ്ധ റീല്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റിന് ശ്രദ്ധേയമായ വിജയം
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ച നടത്തി
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; തൈവണ്ടി യാത്രക്ക് ആവേശകമായ സ്വീകരണം