അരനൂറ്റാണ്ടിന്റെ സ്നേഹയാത്ര; 141 ദമ്പതിമാരുടെ സംഗമമായി
ഇരിങ്ങാലക്കുട രൂപത കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവാഹത്തിന്റെ 50 ാം ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരുടെ സംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാര്‍ ഒത്തുചേര്‍ന്നു
ഇരിങ്ങാലക്കുട: അരനൂറ്റാണ്ട് നീണ്ട ദാമ്പത്യജീവിതത്തിന്റെ സ്നേഹവും വിശ്വാസവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപതയിലെ 141 ദമ്പതിമാര്‍ ഒരുമിച്ചു. കുടുംബവര്‍ഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിലാണ് വിവാഹത്തിന്റെ 50 ാം ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരുടെ സംഗമം സംഘടിപ്പിച്ചത്. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള ദമ്പതിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.
കുടുംബജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ദമ്പതിമാരെ ആദരിക്കുന്നതും പരസ്പരം അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള വേദിയായി സംഗമം മാറി. ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. വില്‍സണ്‍ ഈറത്തറ, മോണ്‍. ജോസ് മാളിയേക്കല്‍, രൂപത കേന്ദ്രസമിതി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായി. രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജിക്സണ്‍ നട്ടേക്കാടന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സാമൂഹ്യനീതിക്ക് വേണ്ടി ഒന്നിച്ച് പോരാടണം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം; പ്രതിഷേധ സമരവുമായി ബിജെപി
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം
അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്