കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് കാര്‍ഷിക സേവന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് കാര്‍ഷിക സേവന കേന്ദ്രത്തില്‍ കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്‍.ബി. പവിത്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൃഷി വകുപ്പ് കൂണ്‍ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട കാര്‍ഷിക സേവന കേന്ദ്രത്തില്‍ കൂണ് കൃഷി രണ്ട് യൂണിറ്റുകളില്‍ ആരംഭിച്ചത്.
മുഖ്യാതിഥികളയി കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് എന്നിവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ഡി. നെല്‍സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് വൃന്ദ അജിത്കുമാര്‍, പഞ്ചായത്തംഗങ്ങളായ അംബുജ രാജന്, പ്രസീന സജയന്, രജനി നന്ദകുമാര്‍, മണി സജയന്, കെ.എ. സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയന്, അജയന് തറയില്‍, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത റഹ്മാന്, കാര്‍ഷിക സേവന കേന്ദ്രം ഫെസിലിറ്റെറ്റര്‍ അനിത ശശിധരന്, പ്രസിഡന്റ് വിനോദ്, അംഗങ്ങളായ ജയചന്ദ്രന്, സച്ചിന്, ഉമാനന്ദ്, വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കണ്ണിക്കര കുരിശുപള്ളിയില്‍ തിരുനാളിന് കൊടികയറി