ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍; കത്തീഡ്രല്‍ ദേവാലയം ദീപാലങ്കാരപ്രഭയില്

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ ജനനതിരുനാളിന് കത്തീഡ്രല്‍ ദേവാലയം ദീപാലങ്കാരപ്രഭയില്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവക്ക് മുനിപ്പാറ സെന്റ് ജൂഡ് ചര്‍ച്ച് വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മിത്വം വഹിക്കും. വടക്കുംകര സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി റവ.ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്‍കും. തുടര്‍ന്ന് ഗ്രോട്ടോയില്‍ സമാപനം, വര്‍ണമഴ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്‍ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി