സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
കൊടുങ്ങല്ലൂരില്‍ കാസാന്‍ഡ്ര ഫാഷന്‍ ഹബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള ബ്യൂട്ടി പേജന്റില്‍ സെക്കന്‍ഡ് റണ്ണറപ്പ് പട്ടം കരസ്ഥമാക്കിയ സഷ്മിര മേനോന്.

ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂരില്‍ കാസാന്‍ഡ്ര ഫാഷന്‍ ഹബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള ബ്യൂട്ടി പേജന്റില്‍ സെക്കന്‍ഡ് റണ്ണറപ്പ് പട്ടം ഇരിങ്ങാലക്കുട സ്വദേശിനി സഷ്മിര മേനോന് സ്വന്തമാക്കി. സാഹിത്യകാരന് സതീഷ് മഠത്തിലിന്റെയും രശ്മി നായരുടെയും മകളാണ് സഷ്മിര. ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സഷ്മിര അന്താരാഷ്ട്ര പട്ടങ്ങള്‍ ഉള്‍പ്പടെ ഇതിനകം പതിമൂന്നോളം ടൈറ്റിലുകള്‍ സ്വന്തമാക്കിയിട്ടുള്ള മിടുക്കിയാണ്. പഠനത്തിനൊപ്പം പേജന്റ് വേദികളിലും തിളങ്ങുന്ന സഷ്മിര ഈ രംഗത്ത് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള തയാറെടുപ്പിലാണ്. പ്രായത്തില്‍ കവിഞ്ഞ ആത്മവിശ്വാസവും അവതരണശൈലിയുമാണ് സഷ്മിരയെ വ്യത്യസ്തയാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി