ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

70 മുതല്‍ 100 കോടി വരെ മൂലധനം സമാഹരിക്കുകയാണ്
ഇരിങ്ങാലക്കുട: ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി പരിഹരിച്ച് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. നിക്ഷേപത്തുകയുടെ നിശ്ചിതശതമാനം ഓഹരിയാക്കിമാറ്റാന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടപടികളാരംഭിച്ചു. നിലവില്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി അടവ് മുടങ്ങിയ വായ്പകളും ബാങ്കിംഗ്് ഇതര ആസ്തികളും വീണ്ടെടുക്കുന്ന നടപടികള്‍ തുടരുകയാണ്. ഇതോടൊപ്പം പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ബാങ്കിന്റെ മൂലധനഘടന ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിടുന്നുണ്ട്. ബാങ്കിന്റെ മൂലധനം വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപകരുടെ നിക്ഷേപത്തിന്റെ നിശ്ചിതശതമാനം ഓഹരികളാക്കി മാറ്റി സേവനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
70 മുതല്‍ 100 കോടി വരെ മൂലധനം സമാഹരിക്കുകയാണ് ലക്ഷ്യം. നിലവില്‍ 30 കോടി മാത്രമാണ് ബാങ്കിന്റെ മൂലധനം. ഇന്‍സ്റ്റിറ്റിയൂഷനുകള്‍, സൊസൈറ്റികള്‍ എന്നിവരുടെ നിക്ഷേപങ്ങളില്‍നിന്ന് നിശ്ചിതശതമാനം ഡിബഞ്ചറുകളിലേക്കും നിക്ഷേപത്തിന്റെ നിശ്ചിതശതമാനം ഓഹരിയുമായി മാറ്റിയാല്‍ ബാങ്കിംഗ്് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആര്‍ബിഐ നിര്‍ദേശിക്കുന്ന മൂലധനം ലഭിക്കും. വിഷയത്തില്‍ നിക്ഷേപകരുടെ പിന്തുണയാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ കത്ത് നല്‍കിയിട്ടുണ്ട്. സംശയ നിവാരണത്തിന് ബാങ്ക് ഹെഡ് ഓഫീസില്‍ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ നിക്ഷേപകര്‍ക്ക് നേരിട്ടോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്നും അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന് നിക്ഷേപകര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി