എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഭാഗമായുള്ള വനിത കാര്‍ഷിക ക്ലബ് രൂപീകരണോദ്ഘാടനം താഷ്ക്കന്റ് ലൈബ്രറി ചെഞ്ചീര കാര്‍ഷിക ക്ലബ് അംഗത്തിന് പുസ്തകം നല്കി ബ്ലോക്ക് പ്രസിഡന്റ് വത്സല ബാബു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൃഷിയും വായനയും സംഗീതവും കൂട്ടിയോജിപ്പിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വായനശാലകള്‍ വഴി നടപ്പാക്കുന്ന എന്റെ പാടം എന്റെ പുസ്തകം പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു. ബ്ലോക്കതിര്‍ത്തിയിലെ 22 വായനശാലകളിലായി 550 വനിതകളെ സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതമായി ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഓരോ വായനശാലയിലും 25 വനിതകള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഷിക ഗ്രൂപ്പ് രൂപീകരിക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പട്ടേപ്പാടം താഷ്കന്റ് ലൈബ്രറിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആലീസ് തോമസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ റോമി ബേബി, ബ്ലോക്ക് ഡിവിഷന് അംഗം ഗീത മനോജ്, പഞ്ചായത്തംഗം രമിത സുധീന്ദ്രന്‍, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ പട്ടേപ്പാടം, ചെഞ്ചീര കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ആമിന അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും