കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ബോണസ് വിതരണം നടത്തി
കാറളം: ക്ഷീര വ്യവസായ സഹകരണ സംഘം ബോണസ് വിതരണം നടത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ സംഘത്തില്‍ പാല് അളന്ന കര്‍ഷകര്‍ക്കാണ് ലിറ്റര്‍ ഒന്നിന് ഒരു രൂപ നിരക്കില്‍ ബോണസ് നല്‍കിയത്. യുഡിഎഫ് നേതൃത്വത്തില്‍ ഉള്ള ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം മൂന്നാം തവണയാണ് ഉയര്‍ന്ന തുകക്കുള്ള ബോണസ് നല്‍കിയത്. സമീപ പ്രദേശത്തുള്ള മറ്റു ക്ഷീര സംഘങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷീര കര്‍ഷകര്‍ക്ക് ഉള്ള നിരവധി പദ്ധതികള്‍ കാറളം ക്ഷീര സഹകരണ സംഘത്തില്‍ ഉണ്ട്. കൃത്യതയാര്‍ന്ന പാലളവിന് എഎംസി യൂണിറ്റ്, സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി, ക്ഷീര കര്‍ഷകര്‍ക്ക് ഉള്ള സര്‍ക്കാര്‍ പദ്ധതികള്‍ നല്കല്, ക്ഷീര പരിപാലനത്തിന് സബ്സിഡി, സബ്സിഡി നിരക്കില്‍ കാലിതീറ്റ എന്നിവ സംഘത്തിന്റെ പ്രത്യേകതകളാണ്. ആദ്യ ബോണസ് തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് സംഘം പ്രസിഡന്റ് വേണു കുട്ടശാം വീട്ടില്‍ നല്കി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ സി.ആര്. സീതാരാമന്, ജിബി മാളിയേക്കല്‍, ബീന ഡേവിസ് എന്നിവര്‍ സംബന്ധിച്ചു.