കെ.വി. രാമനാഥന് മാസ്റ്ററെ യുവകലാസാഹിതി ആദരിച്ചു
ഇരിങ്ങാലക്കുട: യുവകലാസാഹിതിയുടെ ആരംഭകാലം മുതല്‍ സംസ്ഥാന നേതൃപദവി അലങ്കരിച്ചിട്ടുള്ള, നവതിയുടെ നിറവിലെത്തിയ, കെ.വി. രാമനാഥന് മാസ്റ്ററെ യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഗൃഹാങ്കണത്തില്‍ വച്ച് ആദരിച്ചു. നോവലും ചെറുകഥകളും ബാലസാഹിത്യകൃതികളും ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയങ്കരനായ അധ്യാപകനുമായ രാമനാഥന് മാഷ് സാംസ്കാരിക കേരളത്തിന്റെ തന്നെ അഭിമാനമാണെന്ന് യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെയാകെ ഗുരുസ്ഥാനീയനായും അതിപ്രശസ്തരായ ശിഷ്യന്മാരുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടും സമ്പന്നമായ ജീവിതം നയിക്കാന്‍ രാമനാഥന് മാസ്റ്ററെ പോലെ അധികമാര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് വി.എസ.് വസന്തന് അഭിപ്രായപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, രാധാകൃഷ്ണന് വെട്ടത്ത്, അഡ്വ. രാജേഷ് തമ്പാന്, റഷീദ് കാറളം, കെ.സി. മോഹന്‍ലാല്‍, വി.കെ. സരിത, സഹധര്‍മ്മിണി രാധ ടീച്ചര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം